സുബ്രഹ്മണ്യൻ തിരുമുമ്പ് അനുസ്മരണവും അവാർഡ് ദാനവും നടത്തി

ചെറുവത്തൂർ: സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് അസ്മരണവും കവിത അവാർഡ് വിതരണവും കൊടക്കാട് പടിഞ്ഞാറെക്കര ഇ.കെ. നായനാർ ഗ്രന്ഥാലയത്തിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി. ബേബി പുരസ്​കാര വിതരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സി. മാധവൻ അധ്യക്ഷത വഹിച്ചു. തിരുമുമ്പി​െന്‍റ രാഷ്​ട്രീയം എന്ന വിഷയത്തിൽ പു.ക.സ സംസ്ഥാന വൈസ് പ്രസിഡൻറ്​ ഇ.പി. രാജഗോപാലനും തിരുമുമ്പി​െന്‍റ കവിതകളെക്കുറിച്ച് സി.എം. വിനയ ചന്ദ്രനും പ്രഭാഷണം നടത്തി. അവാർഡ് ജേതാക്കളായ ഡോ. ജിനേഷ് കുമാർ എരമം, ശാന്തകുമാരി പറമ്പിൽ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. വിജയൻ, സി.വി നാരായണൻ, രവീന്ദ്രൻ കൊടക്കാട്, പി.വി. ദേവരാജൻ, എം.പി. ശ്രീമണി, കെ.യശോദ, പി.സി. പ്രസന്ന എന്നിവർ സംസാരിച്ചു. എൻ. രവീന്ദ്രൻ സ്വാഗതവും കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കോറസ് മാണിയാട്ട് വെളിച്ചപ്പാട് നാടകം അവതരിപ്പിച്ചു. പടം: ടി.എസ്. തിരുമുമ്പ് അവാർഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി. ബേബി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.