സര്‍ക്കാര്‍ സര്‍വിസിലെ അഴിമതി: സി.പി.ഐ ബഹുജനകൂട്ടായ്മ നാളെ

കാസര്‍കോട്: സര്‍ക്കാര്‍ സര്‍വിസിലെ അഴിമതിക്കും കൃത്യവിലോപത്തിനുമെതിരെ സി.പി.ഐ നേതൃത്വത്തില്‍ ബുധനാഴ്​ച രാവിലെ 10 മുതല്‍ കാസര്‍കോട് കലക്​ടറേറ്റ്​ പരിസരത്ത് ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ സി.പി. മുരളി ഉദ്ഘാടനം ചെയ്യും. ബഹുജന കൂട്ടായ്മ വിജയിപ്പിക്കാന്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി മഞ്ചേശ്വരം, ബദിയടുക്ക, കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.