മടക്കര തുറമുഖത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമായി

ചെറുവത്തൂർ: മടക്കര മീൻപിടിത്ത തുറമുഖത്തിലെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ ചെറുവത്തൂർ പഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മൊത്തവ്യാപാരികൾ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞദിവസം തൊഴിലാളികൾ ഹാർബറിൽ ഉപരോധസമരം സംഘടിപ്പിച്ചിരുന്നു. മൊത്തവ്യാപാരികളുടെ തൊഴിലാളി ചൂഷണം അവസാനിപ്പിക്കണമെന്ന്‌ തൊഴിലാളികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്‌. ബോക്‌സുകളിൽ മീൻ നൽകുമ്പോൾ കൂനത്തിൽ നിറക്കുന്ന സമ്പ്രദായം മാറ്റി ബോക്‌സ്‌ വടിച്ചുനൽകണം. ലേലം വിളിച്ച്‌ ഉറപ്പിച്ച തുക കുറക്കാതെതന്നെ തൊഴിലാളികൾക്ക്‌ കൃത്യമായി നൽകണം. ബോക്‌സിൽനിന്ന്​ മീൻ വാരിവെക്കുന്ന ശീലം പൂർണമായും ഒഴിവാക്കിക്കണം. അതുകൊണ്ടുതന്നെ ചെറുതോണിക്കാർ ദല്ലാൾമാർക്ക്‌ അഞ്ച്‌ ശതമാനം കമീഷൻ നൽകണം. പുറത്തുനിന്നുള്ള കച്ചവടക്കാർക്ക്‌ ഹാർബറിൽ വിലക്കില്ല. ഹാർബറിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പഞ്ചായത്ത്‌ പ്രസിഡൻറ്​​, ഹാർബർ മാനേജ്‌മൻെറ്​​ കമ്മിറ്റി, വിവിധ രാഷ്‌ട്രീയ പ്രതിനിധികൾ, തൊഴിലാളി സംഘടന നേതാക്കൾ തുടങ്ങിയവരെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്​കരിക്കാനും യോഗത്തിൽ തീരുമാനമായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ​്​​ മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ്​​ സി.വി. പ്രമീള, ചന്തേര സി.ഐ പി. നായണൻ, ഫിഷറീസ്‌ അധികൃതർ, ഹാർബർ എൻജിനീയറിങ് വകുപ്പ്‌ അധികൃതർ, വ്യാപാരി പ്രതിനിധികൾ, തൊഴിലാളി നേതാക്കൾ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.