സാമൂഹിക പരിഷ്കരണം നടന്നത്‌ ഗാന്ധിയും മാര്‍ക്സും കണ്ടുമുട്ടിയ സ്ഥലങ്ങളിൽ മാത്രം -സ്പീക്കര്‍

കാഞ്ഞങ്ങാട്: ജാതീയതക്ക് എതിരായ സാമൂഹിക പരിഷ്കരണം നടന്നത്‌ ഗാന്ധിയും മാര്‍ക്സും കണ്ടുമുട്ടിയ സ്ഥലങ്ങളിൽ മാത്രമായിരുന്നുവെന്ന്‌ സ്പീക്കര്‍ എം.ബി. രാജേഷ്. കെ. മാധവൻ ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ ഗുരുവായൂര്‍ സത്യഗ്രഹത്തി​ൻെറ നവതിയാഘോഷം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ആശയങ്ങളും തമ്മിൽ കണ്ടുമുട്ടിയതുകൊണ്ടാണ് ആധുനിക കേരളം ഇന്ത്യക്ക് വഴികാട്ടിയായത്‌. ഗാന്ധിയൻ കമ്യൂണിസ്​റ്റ്​ കെ. മാധവനും ഈ കണ്ടുമുട്ടലി​ൻെറ പ്രതീകമാണ്. ഗുരുവായൂര്‍ സത്യഗ്രഹത്തിലടക്കം പങ്കെടുത്ത അദ്ദേഹം ജാതി -ജന്മി വ്യവസ്ഥകൾക്കെതിരായ പോരാളിയായി. കേരളത്തിന് പുറത്ത് മഹാരാഷ്​ട്രയിലും തമിഴ്നാട്ടിലും ഒട്ടേറെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുണ്ടായിട്ടും ഇതി​ൻെറ മാറ്റം ഇല്ലാതെപോയത് വര്‍ഗസമരങ്ങളായി മാറാതിരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ചെമ്മട്ടംവയലിലെ ഗുരുവായൂർ സത്യഗ്രഹ സ്‌മാരക മന്ദിരത്തിൽ സ്‌പീക്കർ നിലവിളക്ക് കൊളുത്തി ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്ക്‌ തുടക്കമിട്ടു. ഫൗണ്ടേഷൻ ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. സി.കെ. ശ്രീധരൻ നവതി ആ​േഘാഷ സപ്ലിമൻെറ്‌ പ്രകാശനം ചെയ്‌തു. സി.എച്ച്‌. കുഞ്ഞമ്പു എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന്‌ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.വി. സുജാത, സ്​ഥിരംസമിതി ചെയർമാൻ സി. ജാനകിക്കുട്ടി, മുൻ ചെയർമാൻ വി.വി. രമേശൻ, വാർഡ്‌ കൗൺസിലർ കെ.വി. സുശീല തുടങ്ങിയവർ സംസാരിച്ചു. ഡോ. സി. ബാലൻ സ്വാഗതവും ബി. സുകുമാരൻ നന്ദിയും പറഞ്ഞു. കെ. മാധവൻ ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ ഗുരുവായൂര്‍ സത്യഗ്രഹത്തി​ൻെറ നവതിയാഘോഷം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.