ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും -വി.ടി. ബൽറാം

ചെറുവത്തൂർ: ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കുമെന്നും സ്വാതന്ത്ര്യസമര ചരിത്ര പോരാട്ടങ്ങളിൽ ഇടമില്ലാത്തവർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോൾ നാടി​​ൻെറ നേരായ ചരിത്രം നിരന്തരം ഓർമപ്പെടുത്തേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണെന്നും മുൻ എം.എൽ.എ വി.ടി. ബൽറാം. പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി-നെഹ്റു പഠനകേന്ദ്രം സംഘടിപ്പിച്ച ഇന്ത്യയെ കണ്ടെത്തൽ ചരിത്ര സെമിനാറി​ൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർദാർ പട്ടേലി​ൻെറ പ്രതിമ സ്ഥാപിച്ചതുകൊണ്ടും പട്ടേൽ ജന്മദിനത്തിൽ പുഷ്പാർച്ചന നടത്തിയതുകൊണ്ടും മാത്രം പട്ടേൽ ഹിന്ദുത്വ തീവ്രവാദ ശക്തികളുടെ നേതാവാകില്ലെന്ന് ഡോ. പി. സരിൻ അഭിപ്രായപ്പെട്ടു. പട്ടേൽ ഇന്ത്യയുടെ മാത്രമല്ല, ഇന്ത്യൻ നാഷനൽ കോൺഗ്രസിൻെറയും നേതാവ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ്​ പി.കെ. ഫൈസൽ മുഖ്യാതിഥിയായി. പിഫാസോ പ്രസിഡൻറ്​ വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. സി. ഭാസ്കരൻ സ്വാഗതവും എം. ധനേഷ് കുമാർ നന്ദിയും പറഞ്ഞു. കേന്ദ്ര സീനിയർ ഫെലോഷിപ് നേടിയ ചന്ദ്രൻ മുട്ടത്ത്, നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ കാർത്തിക ജി. നായർ, സ്പെയിനിൽ ഉപരിപഠനത്തിന് അർഹയായ എ. ആര്യ, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് അപ്ലൈഡ് ആർട്ടിൽ ഒന്നാം റാങ്ക് നേടിയ ടി.വി. അഭിരാം, അത്യപൂർവ രക്ത ഗ്രൂപ്പായ ബോംബെ ഗ്രൂപ് രക്തദാനം നടത്തി ജീവൻ രക്ഷിച്ച എം.വി. ജോഷിത്, ഗാന്ധി - നെഹ്റു ഛായാചിത്രം വരച്ച് നൽകിയ രവി പിലിക്കോട്, യുവചിത്രകാരൻ പ്രത്യുഷ് മോഹൻ എന്നിവരെ അനുമോദിച്ചു. പടം..പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി - നെഹ്റു പഠനകേന്ദ്രം സംഘടിപ്പിച്ച ഇന്ത്യയെ കണ്ടെത്തൽ ചരിത്ര സെമിനാറി​ൻെറ സമാപനം വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.