നീലേശ്വരം: സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികത്തോടനുബന്ധിച്ച് ചിറ്റാരിക്കൽ ബി.ആർ.സി സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വെള്ളരിക്കുണ്ട് പാത്തിക്കരയിലെ വിപഞ്ചിക സന്തോഷ്. വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിനിയാണ്. നാടിൻെറ കൃഷിരീതികളും കുടിയേറ്റക്കാരുടെ വരവും നൂതന കൃഷിയും തുടങ്ങി ഒരു നാടിൻെറ സമഗ്രമായ ചരിത്ര പശ്ചാത്തലം കൃത്യമായി വിവരിച്ച് എഴുതിയതിനാലാണ് ഒന്നാം സ്ഥാനം നേടിയത്. കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. ശാന്തയിൽനിന്ന് വിപഞ്ചിക പുരസ്കാരം ഏറ്റുവാങ്ങി. നാട്യാഞ്ജലി കലാക്ഷേത്രം ഡയറക്ടർ സന്തോഷിൻെറയും ജലജയുടെയും മകളാണ്. സഹോദരൻ: സാരംഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.