പുല്ലൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസും വിവിധോദ്ദേശ്യ കേന്ദ്രവും നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്​​: പുല്ലൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടവും ആൻറി സൈക്ലോണ്‍ ഷെഡും മന്ത്രി കെ. രാജൻ ഉദ്​ഘാടനം ചെയ്​തു. 44 ലക്ഷം രൂപ ചെലവില്‍ പണിത ഓഫിസ് കെട്ടിടവും 3,28,00,418 രൂപ ചെലവില്‍ പണിത വിവിധോദ്ദേശ്യ ദുരിതാശ്വാസ അഭയകേന്ദ്രവുമാണ് മന്ത്രി വ്യാഴാഴ്ച നാടിന് സമര്‍പ്പിച്ചത്. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഇ. ചന്ദ്രശേഖരന്‍, എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന്‍, എ.ഡി.എം എ.കെ. രമേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. മണികണ്ഠന്‍, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അരവിന്ദന്‍, ജില്ല പഞ്ചായത്തംഗം ഫാത്തിമത് കെ.എച്ച്. ഷംന, ബ്ലോക്ക് പഞ്ചായത്തംഗം കെ. സീത, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തംഗം ടി.വി. കരിയന്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി. നാരായണന്‍, കെ. കുഞ്ഞിക്കണ്ണന്‍, കെ.സി. പീറ്റര്‍, എം. ഷാജി, ജോസഫ് വടകര, പി.എച്ച്. അബ്​ദുൽ ഖാദര്‍ പാറപ്പള്ളി, രതീഷ് പുതിയപുരയില്‍, ദിനേശന്‍ പൂച്ചക്കാട്, ചന്ദ്രശേഖരന്‍ പെരിയ, പ്രകാശന്‍ പുതിയ വളപ്പില്‍, വി.കെ. രമേശന്‍, സി.എസ്. തോമസ്, പി.പി. അടിയോടി എന്നിവര്‍ സംസാരിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ നന്ദിയും പറഞ്ഞു. ചിത്രം പുല്ലൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടവും വിവിധോദ്ദേശ്യ ദുരിതാശ്വാസ അഭയകേന്ദ്രവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.