'കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം'

ചെറുവത്തൂർ: പരിസ്ഥിതി ആഘാത പഠനം നടത്താതെ സംസ്ഥാനത്തി​‍ൻെറ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള കെ. റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പിലിക്കോട് ഫൈനാർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ കെ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പത്മനാഭൻ പലേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം വി.കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ കെ. നവീൻ ബാബു, പി.സി. സുരേന്ദ്രൻ നായർ, സി. പ്രേമരാജൻ, ഡോ.പി.വി. പുഷ്പജ, പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, പി. ദാമോദരൻ നമ്പ്യാർ, പി. രത്നാകരൻ, ഇ. മോഹനൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ല പ്രസിഡൻറ്​ ഇ.ടി. സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ്​ ചന്ദ്രൻ നാലപ്പാടൻ അധ്യക്ഷത വഹിച്ചു. പടം: കെ.എസ്.എസ്.പി.എ തൃക്കരിപ്പൂർ നിയോജക മണ്ഡലം സമ്മേളനം പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.