ഈ ചുമർ നോക്കിയാൽ മതി; ബഷീർ കഥാപാത്രങ്ങൾ മനസ്സിൽ നിറയാൻ

ചെറുവത്തൂർ: ഒറ്റനോട്ടത്തിൽത്തന്നെ ബഷീർ കഥാപാത്രങ്ങളെ മനസ്സിലേക്ക് പകർത്താനാകും വിധത്തിൽ ഒരുക്കിയ വായനപന്തൽ ശ്രദ്ധേയമാകുന്നു. ചന്തേര ഇസ്സത്തുൽ ഇസ്​ലാം എ.എൽ.പി സ്കൂളിലെ വായനാ ചുമരിലാണ് വൈക്കം മുഹമ്മദ് ബഷീറി​െന്‍റ കഥാപാത്രങ്ങളെല്ലാം നിറഞ്ഞത്. ഒപ്പം ബഷീറി​െന്‍റയും കുഞ്ഞുണ്ണി മാഷുടെയും ചിത്രങ്ങൾ ഇവിടെ സ്ഥാനംപിടിച്ചിട്ടുണ്ട്. ബഷീറി​െന്‍റ മിക്ക രചനകളിലെയും ശ്രദ്ധേയ കഥാപാത്രങ്ങളെല്ലാം ഇവിടം ഇടംപിടിച്ചിട്ടുണ്ട്. ചിത്രകാരനായ ധനരാജ് മാണിയാട്ടാണ് ഈ ബഹുവർണ ചിത്രങ്ങൾ വിദ്യാലയ ചുമരിൽ വരച്ചത്. പടം.. ചന്തേര ഇസ്സത്തുൽ ഇസ്​ലാം എ.എൽ.പി സ്കൂളിലെ വായനപന്തലിൽ ധനരാജ് മാണിയാട്ട്, ബഷീർ കഥാപാത്രങ്ങളെ വരക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.