പള്ളിക്കര പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച്

ഉദുമ: മൗവ്വൽ-കല്ലിങ്കാൽ റോഡി​ൻെറ ശോചനീയാവസ്ഥ പരിഹരിക്കുക, ബിലാൽ നഗർ അംഗൻവാടിക്ക് അനുവദിച്ച സർക്കാർ ഭൂമി ഏറ്റെടുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുക, പഞ്ചായത്തി​ൻെറ വികസന പ്രവർത്തനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പള്ളിക്കര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ പള്ളിക്കര പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. ബേക്കൽ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച്​ യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് ഓഫിസിനു മുന്നിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ അധ്യക്ഷത വഹിച്ചു. മുസ്​ലിംലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.ഇ.എ. ബക്കർ, ജില്ല പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, കെ.എ. അബ്​ദുല്ല ഹാജി, ഡി.സി.സി നിർവാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, ജില്ല മുസ്​ലിം ലീഗ് കമ്മിറ്റി അംഗം ടി.പി. കുഞ്ഞബ്​ദുള്ള, മുൻ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ സാജിദ് മൗവ്വൽ, പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ സോളാർ കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി ഹാരിസ് തൊട്ടി, എം.ജി. മുഹമ്മദ് ഹാജി, ചന്തുക്കുട്ടി പൊഴുതല, യൂത്ത് ലീഗ് ജില്ല ട്രഷറർ എം.ബി. ഷാനവാസ്, വി. ബാലകൃഷ്ണൻ നായർ, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല ബഷീർ, പഞ്ചായത്ത് മെമ്പർമാരായ സിദ്ധീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി, ബഷീർ കുന്നിൽ, ജയശ്രീ. എം.പി, അബ്ബാസ് തെക്കുപുറം, നസീറ പള്ളിപ്പുഴ, ഹസീന മുനീർ, അബ്​ദുല്ല, രത്നാകരൻ നമ്പ്യാർ, മജീദ പള്ളിപ്പുഴ, ബഷീർ മൗവ്വൽ, ആമു ഹാജി മൗവ്വൽ, ദാവൂദ് പള്ളിപ്പുഴ, ഗോപാല കൃഷ്ണൻ കരിച്ചേരി, ഷാഫി യൂസഫ്, ഇജാസ് ഖിളറിയ, രാജു കുറിച്ചിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് കൺവീനർ എം.പി.എം.ഷാഫി സ്വാഗതവും രവീന്ദ്രൻ കരിച്ചേരി നന്ദിയും പറഞ്ഞു. uduma udf പള്ളിക്കര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ പള്ളിക്കര പഞ്ചായത്ത് ഓഫിസ് മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.