അനധികൃത സർവിസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടി

ചെറുവത്തൂർ: കണ്ണൂരിൽനിന്ന്​ അച്ഛൻതുരുത്തി ഭാഗത്തേക്ക്‌ ബോട്ടിങ്ങിനായി 90ഓളം വരുന്ന വിനോദസഞ്ചാരികളെ കയറ്റിവന്ന രണ്ടു സ്​റ്റേജ് കാര്യേജ് ബസുകൾക്കെതിരെ ആർ.ടി.ഒ നടപടി. എൻഫോഴ്​സ്‌മൻെറ്​ ആർ.ടി.ഒ എം.ടി. ഡേവിസി​​ൻെറ നിർദേശപ്രകാരം എം.വി.ഐ ടി. ചന്ദ്രകുമാർ, എ.എം.വി.ഐ ജയരാജ്‌ തിലക്, ഡ്രൈവർ മനോജ്‌കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. ഈ ബസുകൾക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തു. സ്പെഷൽ പെർമിറ്റ്‌ ഇല്ലാതെ സർവിസ് നടത്തുന്ന ബസുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എൻഫോഴ്​സ്‌മൻെറ് ആർ.ടി.ഒ അറിയിച്ചു. പടം..കാസർകോട്​ ആർ.ടി.ഒ എൻഫോഴ്സ്മൻെറ് സ്ക്വാഡി​ൻെറ വാഹനപരിശോധനക്കിടെ പിടികൂടിയ ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.