ഉദുമ: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മൂന്നു യുവാക്കളുടെ കന്യാകുമാരിയിലേക്കുള്ള സൈക്കിൾ യാത്ര പാലക്കുന്നിൽ നിന്നും പ്രയാണം തുടങ്ങി. ജനശ്രദ്ധയാകർഷിക്കാൻ ഒരാൾ തൻെറ സൈക്കിൾ സ്കൂട്ടർ മാതൃകയിലേക്ക് മാറ്റിയാണ് തെക്കേയറ്റത്തേക്ക് ചവിട്ടുന്നത്. കൊച്ചിയിലെ ബാദുഷ, കോഴിക്കോട്ടുകാരായ ഹബിൻ, നിതിൻ എന്നിവരാണ് യാത്രയിലുള്ളത്. 13 ദിവസം കൊണ്ട് കന്യാകുമാരിയിലെത്തുകയാണ് ലക്ഷ്യം. പാലക്കുന്ന് സ്പോട്ടിങ് ക്ലബ് പരിസരത്ത് യുവജനക്ഷേമ ബോർഡ് അംഗം എ.വി. ശിവപ്രസാദ് കൊടി വീശി യാത്ര ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് ഹനീഫ പാലക്കുന്ന് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജാഷിർ പാലക്കുന്ന്, ആഷിഫ്,സുലൈമാന്‍, സിദ്ദീഖ്, അസീസ്, അബ്ബാസ്, ബഷീര്‍, ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു. പടം....cycle33.jpg ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് യുവാക്കളുടെ സൈക്കിൾ യാത്ര പാലക്കുന്നിൽ നിന്നും പ്രയാണം തുടങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.