ബാലാവകാശ വാരാചരണം സമാപിച്ചു

കാസർകോട്​: ചൈൽഡ് ലൈൻ നേതൃത്വം നൽകിയ ബാലാവകാശ വാരാചരണ പരിപാടി സമാപിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്‌ഘാടനം ചെയ്തു. 'ആസാദി കാ അമൃത് മഹോത്സ'വി​െന്‍റ ഭാഗമായി ജില്ല ലീഗൽ സർവിസ് അതോറിറ്റിയും ചൈൽഡ്‌ലൈനും സംയുക്തമായി നടത്തിയ 'ബാക്ക്​ ടു സ്‌കൂൾ' പരിപാടിയിൽ കുട്ടികൾക്കുവേണ്ടി ക്ലാസുകൾ എടുത്ത റിസോഴ്സ് പേഴ്സണുകളെ ആദരിച്ചു. ചൈൽഡ്‌ലൈൻ നോഡൽ ഡയറക്ടർ ഫാ. മാത്യു സാമുവൽ അധ്യക്ഷതവഹിച്ചു. ജില്ല ചൈൽഡ് പ്രൊട്ടക്​ഷൻ ഓഫിസർ സി.എ. ബിന്ദു, സി.ഡബ്ല്യു.സി അംഗം അഡ്വ. എ.കെ. പ്രിയ, അസി. എക്‌സൈസ് കമീഷണർ കൃഷ്ണകുമാർ, ഡി.എൽ.എസ്.എ സെക്​ഷൻ ഓഫിസർ കെ. ദിനേശ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ, സൈബർ സെൽ അസി. സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ, ചൈൽഡ്‌ലൈൻ സൻെറർ ഡയറക്ടർ സതീഷ് കുമാർ നമ്പ്യാർ, ചൈൽഡ്‌ ലൈൻ ജില്ല കോഓഡിനേറ്റർ അനീഷ് ജോസ്, കോഓഡിനേറ്റർമാരായ എം. ഉദയകുമാർ, കെ.വി. ലിഷ, നിർമൽ കുമാർ, ഹിഷ്മ ഷിബിലെ എന്നിവർ സംസാരിച്ചു. എസ്​.കെ. മാനസ സ്വാഗതവും എസ്​. ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.