കാസർകോട്: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക അനുവദിക്കുക, ജാതീയമായ രീതിയിൽ തൊഴിലാളികളെ വേർതിരിക്കുന്നത് അവസാനിപ്പിക്കുക, ദിവസവേതനം 600 രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂനിയൻ നവംബർ 25ന് ജില്ലയിലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തും. ജില്ല സെക്രട്ടറി ടി.എം.എ. കരീം പിലിക്കോട് പഞ്ചായത്തിലും ജില്ല പ്രസിഡൻറ് ഗൗരി പനയാൽ ഉദുമ പഞ്ചായത്തിലും സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ചെങ്കളയിലും സംസ്ഥാന കമ്മിറ്റി അംഗം എം. രാജൻ കയ്യൂർ ചീമേനി പഞ്ചായത്തിലും ജില്ല ട്രഷറർ കെ.വി. ദാമോദരൻ കിനാനൂർ-കരിന്തളം പഞ്ചായത്തിലും സമരം ഉദ്ഘാടനം ചെയ്യും. 'മുണ്ടക്കൈയിലേക്ക് ബസ് അനുവദിക്കണം' ബോവിക്കാനം: കാർഷിക- തീരദേശ മേഖലയായ മുണ്ടക്കൈയിലേക്ക് ബോവിക്കാനം- മൂലടുക്കം വഴി കെ.എസ്.ആർ.ടി.സി ബസ് സർവിസ് അനുവദിക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി യൂനിയൻ (എസ്.ടി.യു) മുണ്ടക്കൈ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ബി.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. അബ്ബാസ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് മാഹിൻ മുണ്ടക്കൈ ക്ഷേമനിധി കാർഡ് വിതരണം ചെയ്തു. മൻസൂർ മല്ലത്ത്, ബി.എം. ഹാരിസ് ബോവിക്കാനം, സി. സുലൈമാൻ, നൗഷാദ് വളവിൽ, നവാസ് കണ്ടത്തിൽ, അഷ്‌റഫ് ഖാദി വളപ്പ്, ബി.എം. ശാഫി എന്നിവർ സംസാരിച്ചു. അബ്ദുറഹിമാൻ മുണ്ടക്കൈ സ്വാഗതം പറഞ്ഞു. കുടുംബസംഗമവും പഠന ക്ലാസും ചെർക്കള: ലയൺസ് ക്ലബ് കുടുംബസദസ്സും അനുമോദനവും പഠന ക്ലാസും സംഘടിപ്പിച്ചു. ജില്ല അഡീഷനൽ കാബിനറ്റ് സെക്രട്ടറി അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ക്ലബ് പ്രസിഡൻറ് മൊയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. സുകുമാരൻ നായർ, വി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫൈസൽ പോവൽ സ്വാഗതവും ട്രഷറർ മാർക്ക് മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.