ഗാന്ധിദർശൻ വേദി ക്വിസ്; സായന്ത് ജേതാവ്

ചെറുവത്തൂർ: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ സംസ്ഥാനതല സ്വാതന്ത്ര്യസമര ചരിത്ര മെഗാ ക്വിസ്​ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്നു. ഉദുമ സ്വദേശി കെ. സായന്ത് ഒന്നാം സ്ഥാനവും 5000 രൂപയുടെ കാഷ് പ്രൈസും നേടി. നീലേശ്വരം സ്വദേശി കെ. കൗശിക് 3000 രൂപയും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരത്തെ നിവേദിതക്കാണ് 2000 രൂപയും മൂന്നാം സ്ഥാനവും. ഓൺലൈനിലൂടെ വിവിധ ഘട്ടങ്ങൾ കടന്നാണ് ഫൈനൽ മത്സരം നടന്നത്. സംസ്ഥാനത്തി​ൻെറ വിവിധ ഭാഗങ്ങളിലായുള്ള 2000ൽപരം പേർ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.പി. ജോസഫ് സമ്മാനദാനം നിർവഹിച്ചു. പ്രഫ. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ഡോ. പി.വി. പുഷ്പജ, ഡോ. വി. ഗംഗാധരൻ, എ.വി. ബാബു, രാഘവൻ കുളങ്ങര എന്നിവർ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്ത 'തിങ്കളാഴ്ച നിശ്ചയം' സിനിമയിലെ മികച്ച അഭിനേതാവായ ഹരീഷ് പള്ളിക്കണ്ടത്തെയും എൻ.സി.സി ഓഫിസർക്കുള്ള കോഴിക്കോട് ഗ്രൂപ്പി​െ​ൻറ അവാർഡ് നേടിയ നന്ദകുമാർ കോറോത്തിനെയും അനുമോദിച്ചു. പടം--സ്വാതന്ത്ര്യസമര ചരിത്ര മെഗാ ക്വിസ് ഫൈനലിലെ വിജയി കെ. സായന്തിന് എം.പി. ജോസഫ് സമ്മാനം വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.