മിന്നൽ പരിശോധന നടത്തി അധിക്ഷേപിക്കരുത്​ - എസ്.ഇ.യു

കാസർകോട്​: സർക്കാർ ഓഫിസുകളിൽ മിന്നൽ പരിശോധനകൾ നടത്തി ഉദ്യോഗസ്ഥരുടെ ആത്‌മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധം പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് സ്​റ്റേറ്റ്​ എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. ഓഫിസുകളിൽ ജനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടത് ഭരണകൂടമാണ്​. അക്കാര്യം മറന്ന്​ കാമറയുമായി വന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ കുതിരകയറുന്നത്​ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുസ്​ലിംലീഗ് ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ടി.എ. സലീം അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ്‌ എം.എൽ. എ മുഖ്യാതിഥിയായി. എസ്.ഇ.യു സംസ്ഥാന പ്രസിഡൻറ്​ എ.എം. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി മൂസ. ബി ചെർക്കള, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ആസിഫ് സഹീർ, നൗഫൽ നെക്രാജെ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതവും പി. സിയാദ് നന്ദിയും പറഞ്ഞു. തുടർന്ന്​ നടന്ന സെമിനാർ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡൻറ്​ നാസർ നങ്ങാരത്ത് വിഷയം അവതരിപ്പിച്ചു. ഒ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ.എം. ബഷീർ, എൻ.പി. സൈനുദ്ദീൻ, ഒ.എം. ശിഹാബ്, കെ.എ. മുസ്തഫ, കെ.പി. ഹംസത്ത്, ടി.കെ. ഇക്ബാൽ, എം. സാദിഖ്, അഷ്‌റഫ്‌ അത്തൂട്ടി എന്നിവർ സ​ംസാരിച്ചു. ഇ.എ. ആസിയമ്മ സ്വാഗതവും അഷ്‌റഫ്‌ കല്ലിങ്കൽ നന്ദിയും പറഞ്ഞു. SEU confrnc സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്‌ ടി.ഇ. അബ്ദുല്ല ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.