മഞ്ചേശ്വരം സിവിൽ സ്​റ്റേഷൻ യാഥാർഥ്യമാക്കണം -എൻ.ജി.ഒ യൂനിയൻ

മഞ്ചേശ്വരം: മഞ്ചേശ്വരം സിവിൽ സ്​റ്റേഷൻ യാഥാർഥ്യമാക്കണമെന്ന്​ എൻ.ജി.ഒ യൂനിയൻ സമ്മേളനം ആവശ്യപ്പെട്ടു. ഉപ്പള കൈകമ്പ പഞ്ചമി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.സി ശ്രീകുമാർ ഉദ്​ഘാടനം ചെയ്​തു. ഏരിയ പ്രസിഡൻറ്‌ എം. സുരേന്ദ്രൻ പതാകയുയർത്തി. വി.ശോഭ, കെ.വി. രമേശൻ, വി.ഉണ്ണികൃഷ്ണൻ, ടി. ശാലിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.എസ്. ജോസ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം. സുരേന്ദ്രൻ (പ്രസി.), ധന്യ എസ്. കൃഷ്ണൻ (വൈസ് പ്രസി.), എം.എസ്​. ജോസ് (സെക്ര.), എം. മോഹനൻ, പി.എ. ഷെരീഫ് (ജോ. സെക്ര.), സുഗുണകുമാർ (ട്രഷ.). ngo union എൻ.ജി.ഒ യൂനിയൻ മഞ്ചേശ്വരം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.സി. ശ്രീകുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.