മാലോം ടൗണിൽ ബസ്​സ്​റ്റാൻഡ് ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്ക്

നീലേശ്വരം: ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടുകയാണ് ബളാൽ പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ മാ​ലോം ടൗ​ണ്‍. ഇവിടെ സർവിസ് അവസാനിപ്പിക്കുന്ന ബസുകൾ മറ്റു വഴികളില്ലാതെ സ്ഥലസൗകര്യമില്ലാത്ത ടൗണിനോട് ചേർന്ന് പാർക്ക്​ ചെയ്യേണ്ടിവരുന്നത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു. ഓട്ടോറിക്ഷ, ജീപ്പ്, ഗുഡ്സ് വാഹനങ്ങൾക്കൊന്നും പാർക്ക് ചെയ്യാൻ മാലോം ടൗണിൽ മതിയായ സൗകര്യമില്ല. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും ടൗണി​ൻെറ ശാപമാണ്. റോഡരികിൽ ഏതാനും ബൈക്കുകൾ നിർത്തിയിട്ടാൽപോലും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. നിരവധി ലോക്കൽ ബസുകളും ദീർഘദൂര ബസുകളും കടന്നു പോകുന്ന മാലോം ടൗണിൽ ബസുകൾക്ക് കയറിയിറങ്ങാനും പാർക്ക് ചെയ്യാനും യാത്രക്കാർക്ക് കാത്തിരിക്കാൻ പോലും നല്ലൊരു ബസ്​സ്​റ്റാൻഡില്ല എന്നതും മാലോത്തി​െന്‍റ ദുരിതമാണ്. മലയോര ഹൈവേയുടെ വരവോടെ ദിനംപ്രതി പെരുകുന്ന വാഹനങ്ങളും യാത്രക്കാരും വിനോദസഞ്ചാരികളും മാലോം ടൗണിലൂടെയാണ് കടന്നുപോകുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും മാലോത്തി​ൻെറ വികസനത്തിനായി കാര്യമായ പരിഗണന കൊടുക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.