റോളർ സ്കേറ്റിങ്ങിലൂടെ കശ്മീരിലേക്ക്

ചെറുവത്തൂർ: വേറിട്ട രീതിയിൽ ഇന്ത്യയുടെ അങ്ങേയ​റ്റത്തേക്കുള്ള യാത്രയിലാണ്​ ഗിൽബർട്ട്​. ഇടുക്കി ഇരുപതേക്കർ സ്വദേശിയായ ഗിൽബർട്ട്​ റോളർ സ്‌കേറ്റിങ്ങിലൂടെയാണ്​ കശ്​മീർ യാത്ര തുടങ്ങിയത്. കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെത്തി ഗിൽബർട്ട്​. 90 ദിവസം കൊണ്ട് കശ്മീരിലെത്തുക എന്നതാണ് ലക്ഷ്യം. ദിവസേന 50 കി.മീ താണ്ടും. യാത്ര പകൽ മാത്രം. രാത്രി പെട്രോൾ പമ്പിലോ ആരാധനാലയങ്ങളിലോ തങ്ങും. യാത്രകളെ പ്രണയിക്കുന്ന ഗിൽബർട്ട് വ്യത്യസ്ത പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് റോളർ സ്കേറ്റിങ്​ തിരഞ്ഞെടുത്തത്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലിനിടെ പരിശീലിച്ചെടുത്തതാണ് റോളർ സ്കേറ്റിങ്​. മംഗളൂരുവിലെത്തിയപ്പോൾ ഷൂസിന് കേടുപാടു സംഭവിച്ചു. നാട്ടിൽനിന്ന്​ കൂട്ടുകാർ അയച്ചുകൊടുത്ത 11,000 രൂപ ഉപയോഗിച്ചാണ് അത്​ ശരിയാക്കിയത്​. മാതാവ് മോളിയും സഹോദരങ്ങളായ ക്രിസ്​റ്റിയും ബെറ്റിയും ഗിൽബർട്ടി​െന്‍റ യാത്രക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. പടം : ഗിൽബർട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.