പാല്‍ ഗുണമേന്മ ബോധവത്കരണം

കാഞ്ഞങ്ങാട്​​: ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെയും പാക്കം ക്ഷീരോൽപാദക സഹകരണ സംഘത്തി​ൻെറയും നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി. ജയശ്രീ അധ്യക്ഷത വഹിച്ചു. പാക്കം ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ്​​ കെ. രവീന്ദ്രന്‍, വൈസ് പ്രസിഡൻറ് കെ. കൃഷ്ണന്‍, സംഘം സെക്രട്ടറി എം. സുമതി എന്നിവര്‍ സംസാരിച്ചു. ജില്ല ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ എസ്. മഹേഷ് നാരായണൻ, ജില്ല ഭക്ഷ്യസുരക്ഷ ഓഫിസര്‍ എസ്. ഹേമാംബിക, കാഞ്ഞങ്ങാട് ക്ഷീരവികസന ഓഫിസര്‍ വി. മനോഹരൻ എന്നിവർ ക്ലാസെടുത്തു. ചിത്രം പാക്കം ക്ഷീരോൽപാദക സഹകരണ സംഘത്തി​ൻെറ പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു പ്രൊബേഷന്‍ പക്ഷാചരണം കാസർകോട്​: പ്രൊബേഷന്‍ പക്ഷാചരണം ജില്ലതല ഉദ്ഘാടനം നവംബര്‍ 16ന് ഉച്ചക്ക് രണ്ടിന് ജില്ല കോടതി പരിസരത്തെ ഡി.എല്‍.എസ്.എ കോണ്‍ഫറന്‍സ് ഹാളില്‍ പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയും ഡി.എല്‍.എസ്.എ ചെയര്‍മാനുമായ പി.വി. ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.