വാളൂരിൽ വീടിനു മിന്നലേറ്റു

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ വാളൂരിൽ വീടിന് മിന്നലേറ്റു. വെള്ളിയാഴ്ചത്തെ മഴയോടൊപ്പമുണ്ടായ മിന്നലിലാണ് വീടിനു നാശമുണ്ടായത്. വാളൂർ നാന്തിയടുക്കത്തെ എം.എം. ലാവിയുടെ വീടിനാണ് മിന്നലേറ്റത്. വയറിങ് ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനം പൂർണമായും നശിച്ചു. വീടി​ൻെറ ചുവരുകളെല്ലാം വിണ്ടുകീറി. പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി, പഞ്ചായത്തംഗം ടി.എസ്. ബിന്ദു, സാബു അബ്രഹാം എന്നിവർ വീട് സന്ദർശിച്ചു. പടം: nlr minnalകരിന്തളം വാളൂരിൽ എം.എം. ലാവിയുടെ വീടിന് മിന്നലേറ്റ് വിണ്ടുകീറിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.