ഖനനവിരുദ്ധ സമരം ഫലം കാണുന്നു

നീലേശ്വരം: ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് വടക്കാംകുന്നിലെ ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം ഫലം കാണുന്നു. പ്രദേശത്തെ ഭൂമി പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ എ.ഡി.എമ്മി​ൻെറ നേതൃത്വത്തില്‍ സമിതികള്‍ രൂപവത്​കരിച്ചു. ഭൂമി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് എ.ഡി.എമ്മി​ൻെറ നേതൃത്വത്തില്‍ രണ്ട് സമിതികള്‍ രൂപവത്​കരിച്ചത്. കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിളിച്ചുചേര്‍ത്ത വടക്കാംകുന്ന് സംരക്ഷണസമിതി പ്രവര്‍ത്തകരുടെ യോഗത്തിലാണ് തീരുമാനം. കിനാനൂർ കരിന്തളം, ബളാല്‍ പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ആശങ്കകള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ വടക്കാംകുന്ന് സംരക്ഷണ സമിതി നടത്തിവന്ന സത്യഗ്രഹ സമരം രാപ്പകല്‍ സമരത്തോടെ അവസാനിപ്പിച്ചു. സമിതികള്‍ പഠനം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് വീണ്ടും യോഗം ചേരും. ഈ യോഗത്തില്‍ ഖനനനീക്കം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായില്ലെങ്കില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് വടക്കാംകുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.