കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു

കുമ്പള: വൈകല്യത്തി‍ൻെറ നോവിനിടയിലും കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് ഒളയത്തടുക്ക ചേനക്കോട് ഉത്രാടം വീട്ടിൽ സുകുമാര‍​ൻെറയും മല്ലികയുടെയും മകൻ രാഹുൽ. മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖം മൂലം പേശികൾ തളരുന്നതുകൊണ്ട് നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതിനാൽ ഏഴു വർഷമായി വീൽചെയറിനെ ആശ്രയിച്ചാണ് ഇരുപതുകാരനായ ഈ യുവാവ് കഴിയ​ുന്നത്. എസ്.എസ്.എൽ.സി പഠനത്തിന് ശേഷം ഐ.ടി.ഐ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകനും ബ്ലഡ് ഡോണേർസ് കേരള അംഗവുമായ മാഹിൻ കുന്നിൽ വീട്ടിലെത്തി രാഹുലിൽനിന്നും മുടി ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.