പി. മുരളീധരൻ ദിനാചരണംകുമ്പള: കുമ്പളയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പി. മുരളീധരൻെറ ഏഴാം രക്തസാക്ഷിദിനം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന ചടങ്ങ് സി.പി.എം ജില്ല കമ്മിറ്റി അംഗം സഖാവ് പി. രഘുദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പൃഥ്വിരാജ് പതാക ഉയർത്തി. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് പി. നിഷാന്ത്, സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈർ എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം രേവതി കുമ്പള, സി.പി.എം ജില്ല കമ്മിറ്റി അംഗം എം ശങ്കർ റൈ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഡി. സുബ്ബണ്ണ ആൾവ, എം. ശിവപ്പ റൈ, ഡി.എൻ. രാധാകൃഷ്ണൻ, കെ.ബി. യൂസഫ്, സതീഷ് കുമാർ, കെ.എം. മുനീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി നാസറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.