ജില്ല ജയിലിന് മൈലാട്ടിയില്‍ അഞ്ച്​ ഏക്കർ സ്ഥലം ഏറ്റെടുക്കുന്നു

ജില്ല ജയിലിന് മൈലാട്ടിയില്‍ അഞ്ച്​ ഏക്കർ സ്ഥലം ഏറ്റെടുക്കുന്നുഉദുമ സ്പിന്നിങ് മില്ലിന് സമീപമുള്ള അഞ്ച്​ ഏക്കർ സ്ഥലമാണ് അനുവദിച്ചത്കാഞ്ഞങ്ങാട്: തടവുകാരെക്കൊണ്ട് തിങ്ങിനിറഞ്ഞ ജയില്‍ എന്ന പ്രശ്‌നത്തിന്​ പരിഹാരമാവുന്നു. പുതിയ ജില്ല ജയില്‍ സ്ഥാപിക്കുന്നതിന് മൈലാട്ടിയില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. ഇതി​ൻെറ ഭാഗമായി കഴിഞ്ഞ ദിവസം സര്‍വേ നടപടികള്‍ ആരംഭിച്ചു. ഹോസ്ദുര്‍ഗ് ജില്ല ജയില്‍ സൂപ്രണ്ട് കെ. വേണു, അസി. സൂപ്രണ്ട് എസ്. ബാബു, കാസര്‍കോട് സബ്ജയില്‍ സൂപ്രണ്ട് എന്‍. ഗിരീഷ്‌കുമാര്‍, ഡെപ്യൂട്ടി ജയില്‍ ഓഫിസര്‍ ടി. വിനോദ്കുമാര്‍, അസി. ജയില്‍ ഓഫിസര്‍ വിജയന്‍, ജില്ല ജയില്‍ നോഡല്‍ ഓഫിസര്‍ വി.കെ. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. പൊയിനാച്ചിക്കടുത്ത് മൈലാട്ടി ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷ​ൻെറ ഉദുമ സ്പിന്നിങ് മില്ലിന് സമീപമുള്ള 16 ഏക്കറില്‍നിന്നാണ് ഭൂമി അളന്നെടുക്കുന്നത്. അഞ്ച്​ ഏക്കർ സ്ഥലമാണ് ജയിലിനായി അനുവദിച്ചത്. സര്‍വേ നടപടികൾ പൂര്‍ത്തിയായി. ഭൂമി കൈമാറ്റം നടന്നാല്‍ ജയില്‍ നിര്‍മാണത്തിനുള്ള നടപടി തുടങ്ങും. കാഞ്ഞങ്ങാട് ജില്ല ജയില്‍, കാസര്‍കോട് സ്‌പെഷല്‍ സബ് ജയില്‍, ചീമേനി തുറന്ന ജയില്‍ എന്നിങ്ങനെ മൂന്നു ജയിലുകളാണ് ജില്ലയിലുള്ളത്. ചീമേനിയില്‍ റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കാന്‍ സാധിക്കില്ല. നിലവിൽ ജില്ല ജയിൽ തടവുകാർക്കുള്ള സി.എഫ്.എച്ച്.സി സൻെററായാണ് പ്രവർത്തിക്കുന്നത്. 31 തടവുകാരാണ് ഇവിടെ ഇത്തരത്തിൽ കഴിയുന്നത്. എന്നാൽ, നിലവിൽ 13 പേർക്കുള്ള സൗകര്യം മാത്രമേ ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളൂവെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.