തൃക്കരിപ്പൂരിലെ റെയിൽ മേൽപാലങ്ങൾ ഒന്നും തുടങ്ങിയില്ല; വീണ്ടും സർവകക്ഷി യോഗം

തൃക്കരിപ്പൂരിലെ റെയിൽ മേൽപാലങ്ങൾ ഒന്നും തുടങ്ങിയില്ല; വീണ്ടും സർവകക്ഷി യോഗം പടം Beericheri Gateബീരിച്ചേരിയിൽ മേൽപാലം പണിയുന്ന റെയിൽവേ ലെവൽ ക്രോസിങ്​––––––––––––––––––––––––––––––––––––––––തിലെ തൃക്കരിപ്പൂർ, പടന്ന മേഖലയിൽ പ്രഖ്യാപിച്ച അഞ്ച് റോഡ് മേൽപാലങ്ങളിൽ ഒന്നുപോലും ആരംഭിക്കാനായില്ല. തൃക്കരിപ്പൂർ ബീരിച്ചേരി മേൽപാലം പണി ആരംഭിക്കാത്തതുമായി ബന്ധപ്പെട്ട് 22ന് മൂന്നിന്​ പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം വിളിച്ചു. വെള്ളാപ്പ് റോഡ്, സൗത്ത് തൃക്കരിപ്പൂർ രാമവില്യം, ഒളവറ ഉളിയം, പടന്നയിലെ ഉദിനൂർ മേൽപാലങ്ങളാണ് റെയിൽവേയുടെ വിഷൻ 2020 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചത്. തൃക്കരിപ്പൂർ ബീരിച്ചേരി മേൽപാലവുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ട് സമർപ്പിക്കുകയും സ്ഥലമെടുപ്പ് മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീടൊന്നും ഉണ്ടായില്ല. ഒരു വർഷം മുമ്പ് തന്നെ റോഡ്സ് ആൻഡ്​​ ബ്രിഡ്ജസ് കോർപറേഷ​ൻെറ നേതൃത്വത്തിൽ അലൈൻമൻെറും വിശദ പരിശോധന റിപ്പോർട്ടും തയാറാക്കി ജില്ല റെയിൽവേക്ക് സമർപ്പിച്ചതാണ്. പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ 2017 ജൂലൈ 22നാണ് ഡി.പി.ആർ തയാറാക്കുന്നതിന് ഉദ്യോഗസ്ഥർ ബീരിച്ചേരിയിലെത്തിയത്. 36.24 കോടിയാണ് മേൽപാലത്തി​ൻെറ ചെലവ്. നിലവിലെ ലെവൽ ക്രോസ് നിലനിർത്തിക്കൊണ്ട് ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ പണിയാനാണ് ധാരണ. എന്നാൽ, ഭൂമി ഏറ്റെടുക്കലിനുള്ള നടപടി എങ്ങുമെത്തിയില്ല. 2015ലെ റെയിൽ ബജറ്റിലാണ് ബീരിച്ചേരി മേൽപാലം അനുവദിച്ചത്. 2016ൽ വെള്ളാപ്പ് റോഡ്, ഉദിനൂർ എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കാൻ നടപടിയായി. 20 കോടി വീതമാണ് റെയിൽവേക്ക് കൈമാറുന്ന സംസ്ഥാന വിഹിതം. തൊട്ടുപിന്നാലെയാണ് ഒളവറ -ഉളിയം കടവ്, രാമവില്യം ഗേറ്റുകൾക്ക് മീതെ മേൽപാലം പണിയാൻ പ്രാരംഭ നടപടി ആരംഭിച്ചിട്ടുള്ളത്. കിഫ്ബിയിൽനിന്നുള്ള സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന 36 മേൽപാലങ്ങളിൽ നടപടി പൂർത്തിയാക്കിയവയിൽ ബീരിച്ചേരിയാണ് ആദ്യം. പക്ഷേ, ബീരിച്ചേരി മേൽപാലം നിർമാണം ഒരടിപോലും മുന്നോട്ടുനീങ്ങിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.