ഇന്ന് ഹിരോഷിമ ദിനം: മേലാങ്കോട്ട് കുട്ടിക്കൂട്ടത്തി​െൻറ സ്നേഹപ്പൂക്കൾ പാവനാടകം

ഇന്ന് ഹിരോഷിമ ദിനം: മേലാങ്കോട്ട് കുട്ടിക്കൂട്ടത്തി​ൻെറ സ്നേഹപ്പൂക്കൾ പാവനാടകം കാഞ്ഞങ്ങാട്: വെള്ളിയാഴ്​ച ഹിരോഷിമ ദിനം. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ ഓൺലൈനിൽ ഇന്ന് സ്നേഹപ്പൂക്കൾ എന്ന പേരിൽ പാവനാടകം അവതരിപ്പിക്കും. എഴുത്തുകാരനും അധ്യാപകനുമായ ഡോ. ജിനേഷ് കുമാർ എരമം രചനയും പാവനിർമാണത്തിൽ ദേശീയ പരിശീലകനായ പ്രമോദ് അടുത്തില സംവിധാനവും നിർവഹിച്ച നാടകത്തിൽ സ്കൂളിലെ പത്തു കുട്ടികളാണ് ശബ്​ദം നൽകിയത്.പ്രകാശൻ പയ്യന്നൂരാണ് പാവകളുടെ നിർമാണം. അനൂപ് കല്ലത്ത് എഡിറ്റിങ്​ നിർവഹിച്ചു. വൈകീട്ട് സ്കൂൾ യുട്യൂബ് ചാനലിൽ നാടകം റിലീസ് ചെയ്യും. സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബി​ൻെറ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിൽ പോസ്​റ്റർ പ്രദർശനം, ശാന്തിഗീതാലാപനം, സഡാക്കോ കൊക്ക് നിർമാണം, പ്രശ്നോത്തരി എന്നിവയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.