കുടുംബശ്രീ ജനകീയ ഹോട്ടല്‍ തുറന്നു

കുടുംബശ്രീ ജനകീയ ഹോട്ടല്‍ തുറന്നു കാസർകോട്​: നല്ലോമ്പുഴയില്‍ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടല്‍ കുടുംബശ്രീ ജില്ല മിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആരംഭിച്ച 42ാമത്തെ ഹോട്ടലാണിത്. ഈസ്​റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഫിലോമിന ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിജി കമ്പല്ലൂര്‍, കെ.കെ. മോഹനന്‍, മേഴ്സി മാണി, മെംബര്‍മാരായ അന്നമ്മ മാത്യു, ജോസ് കുത്തിയതോട്ടില്‍, വിനീത് ടി. ജോസഫ്, ജില്ല മിഷന്‍ എ.ഡി.എം സി.ഡി. ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി ജി. ഉമേഷ് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സൻ ലിസി അഗസ്​റ്റിന്‍ സ്വാഗതവും സരോജിനി സുരേഷ് നന്ദിയും പറഞ്ഞു.ഫോട്ടോ --- (ജനകീയ ഹോട്ടല്‍)നല്ലോമ്പുഴയില്‍ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടല്‍ കുടുംബശ്രീ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നുതൃക്കരിപ്പൂര്‍ കോളജില്‍ അധ്യാപക ഒഴിവ്തൃക്കരിപ്പൂര്‍: ഗവ. പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തിന് ആഗസ്​റ്റ് ഒമ്പതിനും ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തിന് ആഗസ്​റ്റ് 11നും എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടക്കും. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം രാവിലെ 9.30നകം പോളിടെക്നിക് ഓഫിസില്‍ പേര് രജിസ്​റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2211400.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.