ഫിഷറീസ് മന്ത്രി നാളെ ജില്ലയിൽ

ഫിഷറീസ് മന്ത്രി നാളെ ജില്ലയിൽ കാസർകോട്​: ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ ജൂലൈ 24ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ എട്ടിന് മുസോടി അദീക്ക ബീച്ച് മഞ്ചേശ്വരം, ഒമ്പതിന് നെല്ലിക്കുന്ന്, 11ന് കാസർകോട് ഹാർബർ, ഉച്ചക്ക് 12ന് അജാനൂർ ഹാർബർ എന്നിവ മന്ത്രി സന്ദർശിക്കും.തെങ്ങിൻ തൈ വിൽപനക്ക്​കാസർകോട്​: കൂത്താളി ജില്ല കൃഷിത്തോട്ടത്തിൽ ഉൽപാദിപ്പിച്ച മികച്ചയിനം ഡബ്ല്യു.സി.ടി തെങ്ങിൻ തൈകൾ വിൽനക്കായി തയാറായിട്ടുണ്ട്. തൈ ഒന്നിന് 100 രൂപയാണ് വില. രണ്ടായിരത്തോളം തൈകൾ വിൽപനക്കുണ്ടെന്ന് കൂത്താളി ജില്ല കൃഷിത്തോട്ടം സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0496 2662264. ഗുണഭോക്തൃ പദ്ധതി: അപേക്ഷിക്കാംകാസർകോട്​: പുത്തിഗെ ഗ്രാമപഞ്ചായത്തി​ൻെറ 2021-22 സാമ്പത്തിക വർഷത്തെ വിവിധ ഗുണഭോക്തൃ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്​റ്റ്​ ആറിന് വൈകീട്ട് മൂന്നിനകം പഞ്ചായത്ത് ഓഫിസിലോ കൃഷിഭവനിലോ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.