'മഹത്തായ കണ്ടെത്തലുകളിലേക്ക് നയിക്കുന്നത് ചെറിയ അറിവുകള്‍'

'മഹത്തായ കണ്ടെത്തലുകളിലേക്ക് നയിക്കുന്നത് ചെറിയ അറിവുകള്‍'കാസർകോട്​: മഹത്തായ പല കണ്ടെത്തലുകള്‍ക്കും അടിസ്ഥാനമായത് ചെറിയ അറിവുകളാണെന്ന് നൊബേല്‍ പുരസ്​കാര ജേതാവ് പ്രഫ. മാര്‍ട്ടിന്‍ ചാല്‍ഫീ. കേരള കേന്ദ്ര സര്‍വകലാശാല സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ ഫ്ലൂറസൻെറ്​ പ്രോട്ടീനുമായി ബന്ധപ്പെട്ട കണ്ടെത്തലിന് 2008ലാണ് ഇദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്. ഈ കണ്ടെത്തല്‍ ബയോളജിക്കല്‍, മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായി.ഗ്രീന്‍ ഫ്ലൂറസൻെറ്​ പ്രോട്ടീന്‍ ജനിതകം ആദ്യമായി കണ്ടെത്തിയത് അക്വോറിയ വിക്ടോറിയ എന്നറിയപ്പെടുന്ന ഒരു കടല്‍ചൊറിയിൽ (ജെല്ലി ഫിഷ്) നിന്നാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. കടല്‍ചൊറിയില്‍ കാണപ്പെടുന്ന പ്രകാശമാണ് ഇത്തരമൊരു ഗവേഷണത്തിലേക്കും കണ്ടെത്തലിലേക്കും നയിച്ചത്. ദൈനംദിന ജീവിതത്തില്‍ ലഭിക്കുന്ന ചെറുതെന്നു കരുതുന്ന അറിവുകളാണ് പലപ്പോഴും വലിയ കണ്ടെത്തലുകളിലേക്ക് എത്തിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.വി.പി. മഹാദേവന്‍ പിള്ള വിഷയം അവതരിപ്പിച്ചു. ഡോ.സ്വപ്‌ന എസ്. നായര്‍, ഡോ.എല്‍. ദിവ്യ എന്നിവര്‍ സംസാരിച്ചു. വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്.വെങ്കടേശ്വര്‍ലു സ്വാഗതം പറഞ്ഞു. നൊബേല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭരെ പങ്കെടുപ്പിച്ച് കേരള കേന്ദ്ര സര്‍വകലാശാല നടത്തുന്ന പ്രഭാഷണ പരമ്പരയിലെ മൂന്നാമത്തെ പരിപാടിയാണ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.