മടിക്കൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ കാസർകോട്: ജൂലൈ 14 വരെ മടിക്കൈ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത്തല ജാഗ്രത സമിതി തീരുമാനിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെയും ഹോട്ടലുകള്‍ (ഹോം ഡെലിവറി മാത്രം) വൈകീട്ട് ഏഴുവരെയും അനുവദിക്കും. പൊതുഗതാഗതം പൂര്‍ണമായും നിരോധിക്കും. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍, ക്വാറികള്‍, പണകള്‍ തുടങ്ങി മറ്റെല്ലാ നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പരിശോധന ക്യാമ്പുകള്‍ നടത്തുംനീലേശ്വരം: പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവര്‍ക്കായി കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്താന്‍ നീലേശ്വരം നഗരസഭ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. രോഗ സ്ഥിരീകരണ നിരക്ക് 10ന് മുകളിലായതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. വ്യാപാരികള്‍, കടയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികള്‍, നഗരത്തിലെ ഓട്ടോ, ടാക്സി തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരിശോധന ക്യാമ്പുകള്‍ നടത്തുന്നത്. ഇവര്‍ക്ക് രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കി പരിശോധന കര്‍ശനമാക്കുമെന്ന് നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ വി.മോഹനന്‍ അറിയിച്ചു. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കുമെന്നും തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത പറഞ്ഞു.നീലേശ്വരം താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തനം പുനരാരംഭിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ പി പി. മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ടി.പി. ലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, സെക്ടറല്‍ മജിസ്ട്രേറ്റ് പി. ഇസ്മായില്‍, കെ. സുജിത്ത്, നഗരസഭ സെക്രട്ടറി സി.കെ. ശിവജി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.മോഹനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.