കോവിഡ്: നടപടി ശക്തമാക്കി പൊലീസ്

കോവിഡ്: നടപടി ശക്തമാക്കി പൊലീസ് 450 കേസെടുത്തു, 7500 പേര്‍ക്ക് താക്കീത്കാസർകോട്​: ജില്ലയില്‍ കോവിഡ് കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കുന്നു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും സമയപരിധി കഴിഞ്ഞ്​ തുറന്നിട്ട കടകള്‍ക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചു. ടി.പി.ആര്‍ നിരക്ക് 15ല്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒരാഴ്ച തുടരുമെന്നിരിക്കെ സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുന്നവര്‍ക്കെതിരെയാണ് കേസുകളെടുക്കുന്നത്. കാസര്‍കോട് സബ് ഡിവിഷന്‍ പരിധിയില്‍ ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഓരോ പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തി.മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, ബദിയടുക്ക സ്​റ്റേഷനുകളിലെ സി.ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരത്തുകളില്‍ പരിശോധനക്കിറങ്ങി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടിയതിനും ഉള്‍പ്പെടെ 450 കേസുകളാണെടുത്തത്. 7500 പേര്‍ക്ക് താക്കീത് നല്‍കി. കാറ്റഗറി ഡി, സി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ അവശ്യസേവനങ്ങള്‍ അനുവദിക്കുമ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പൊലീസ് രംഗത്തിറങ്ങിയത്. കാറ്റഗറി ഡി പ്രദേശങ്ങളില്‍ പൊലീസ് ബൈക്ക് പട്രോളിങ്ങും നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക്, ഗ്ലൗസ്, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം അടച്ചുപൂട്ടാനും കഴിഞ്ഞ ദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.