ഡിജിറ്റല്‍ പഠനോപകരണ വിതരണം വേഗത്തിലാക്കും

ഡിജിറ്റല്‍ പഠനോപകരണ വിതരണം വേഗത്തിലാക്കും കാസർകോട്​: ജില്ലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടാബ്, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ അവലോകന സമിതി യോഗം തീരുമാനിച്ചു. ഇൻറര്‍നെറ്റ് പ്രശ്നമുള്ള പ്രദേശങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും വൈദ്യുതിബന്ധമില്ലാത്ത വീടുകളിലേക്ക് വേഗത്തില്‍ കണക്​ഷന്‍ ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. ഒരാഴ്ചക്കിടെ ജില്ലയിലെ 590 കുട്ടികള്‍ക്കുകൂടി വിദ്യാഭ്യാസവകുപ്പ് മുഖേന മൊബൈല്‍ ഫോണുകള്‍ നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ബാബു, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എന്‍. സരിത, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി. പുഷ്പ, ട്രൈബല്‍ ഡെവലപ്മൻെറ്​ ഓഫിസര്‍മാരായ ഹെറാള്‍ഡ് ജോണ്‍, എസ്. സജു, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെന്നി ഫിലിപ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.