പഠനമുറി നിര്‍മാണ ധനസഹായം

കാസര്‍കോട്: ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകൾ, കാസര്‍കോട് നഗരസഭ പരിധികളിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് പഠനമുറി നിര്‍മാണ ധനസഹായത്തിന്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷല്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ജൂലൈ 23നകം കാസര്‍കോട് ബ്ലാക്ക് പട്ടികജാതി ജാതി വികസന ഓഫിസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630172. വിഡിയോ പ്രകാശനം കാസർകോട്​: ഡ്രഗ്സ് ഫ്രീ കാസര്‍കോട് എന്ന സന്ദേശമുയര്‍ത്തി തയാറാക്കിയ വിഡിയോ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധ വാരത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പാണ് ചിത്രീകരണം നടത്തിയത്. എ.ഡി.എം എ.കെ. രമേന്ദ്രന്‍ വിഡിയോ പ്രകാശനം ചെയ്തു. ഫോേട്ടാ: (ലഹരി ഡോക്യുമൻെററി) സാമൂഹിക നീതി വകുപ്പ് തയാറാക്കിയ വിഡിയോ എ.ഡി.എം എ.കെ. രമേന്ദ്രന്‍ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.