ഉദ്​ഘാടനത്തിന്​ ഒരുങ്ങി ആലംപാടി, ചെറുവത്തൂർ സ്​കൂൾ കെട്ടിടങ്ങൾ

ഉദ്​ഘാടനത്തിന്​ ഒരുങ്ങി ആലംപാടി, ചെറുവത്തൂർ സ്​കൂൾ കെട്ടിടങ്ങൾകാസർകോട്: ചെങ്കള പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് ആലംപാടി, ചെറുവത്തൂർ ജി.ഡബ്ല്യു.യു.പി.എസ് കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. ജി.എച്ച്.എസ്.എസ് ആലംപാടിയിൽ എൽ.​പി സെക്​ഷനുവേണ്ടി എട്ട് ക്ലാസ് മുറികളോട് കൂടി ഇരുനില കെട്ടിടമാണ് പണിതത്. 1.10 കോടി രൂപയാണ് അനുവദിച്ചത്. ഭൗതിക സാഹചര്യങ്ങളുടെ അഭാവം മൂലം ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാലയമായിരുന്നു ഇത്. ഇരുനിലകളിലായി 6.1 മീ. വീതം നീളവും വീതിയുമുളള നാലു വീതം ക്ലാസ് മുറികളാണ്​ ഒരുക്കിയത്​.ചെറുവത്തൂർ ഗവ. വെൽഫെയർ യു.പി സ്‌കൂളിലെ നാല് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിട നിർമാണത്തിനായി 40 ലക്ഷം രൂപയാണ് അനുവദിച്ചത്. 6.10 മീറ്റർ നീളവും 6.10 മീറ്റർ വീതിയും ഉള്ള നാല്​ ക്ലാസ് മുറികളോടു കൂടിയതാണ്​ കെട്ടിടം.വിദ്യാർഥികളുടെ അക്കാദമിക് ഫലങ്ങളെ മോശമായി ബാധിക്കുന്നതിനാലാണ് കാസർകോട്​ വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ കെട്ടിട നിർമാണത്തിനുള്ള അനുമതി നൽകിയതെന്ന് കലക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കെട്ടിടങ്ങൾ ഉടൻ ഉദ്ഘാടനം നടത്തുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷൽ ഓഫിസർ ഇ.പി. രാജമോഹൻ അറിയിച്ചു. cheruvathur welfare school ghss alampady schoolനിർമാണം പൂർത്തിയായ ജി.എച്ച്.എസ്.എസ് ആലംപാടി, ചെറുവത്തൂർ ജി.ഡബ്ല്യു.യു.പി.എസ് കെട്ടിടങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.