നികുതിപ്പണംകൊണ്ട് കൊലപാതകികളെ രക്ഷിക്കാൻ അനുവദിക്കില്ല -ഷാഫി പറമ്പിൽ knhd youth congress യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രി പരിസരത്ത് പ്രതിഷേധ തെരുവ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുകാഞ്ഞങ്ങാട്: ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊലപാതകികളെ സംരക്ഷിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ജില്ല ആശുപത്രിയിൽ, കല്യോട്ട് ഇരട്ട ക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം. പെരിയയിലെ രക്തസാക്ഷി കുടുംബത്തെ സർക്കാറും സി.പി.എമ്മും വേട്ടയാടുകയാണ്. അഭ്യസ്തവിദ്യരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സഹോദരിമാർക്ക് ജോലി നൽകാൻ സർക്കാർ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. 'കൊലയാളി കുടുംബങ്ങൾക്ക് ഭരണ തണൽ, ഇരകൾ നീതിക്കായി പൊരിവെയിലിൽ' എന്ന പേരിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി, രക്തസാക്ഷി കുടുംബാംഗങ്ങളായ സത്യനാരായണൻ, കൃഷ്ണൻ, അമൃത, കൃഷ്ണപ്രിയ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കമൽജിത്ത്, ജില്ല ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, സത്യനാഥൻ പത്രവളപ്പിൽ, ഇസ്മായിൽ ചിത്താരി, കാർത്തികേയൻ പെരിയ, ഉനൈസ് ബേഡകം, ഷുഹൈബ് തൃക്കരിപ്പൂർ, രാജേഷ് തമ്പാൻ, അനൂപ് കല്യോട്ട്, സന്തു ടോം ജോസ്, സോണി പൊടിമറ്റം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.