'മെഡിക്കല്‍ കോളജിലെ ചികിത്സയാണ് ജീവൻ തിരിച്ചുനൽകിയത്' കാസർകോട്: 'മരണത്തെ തൊട്ടുമുന്നില്‍ കണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് ലഭിച്ച ചികിത്സ എടുത്തുപറയാതെവയ്യ'– വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ സ്വദേശി ഡെന്നി ജോസഫിൻെറ വാക്കുകളാണിത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഓക്‌സിജന്‍ കൗണ്ട് വല്ലാതെ കുറയുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചത്. അവിടത്തെ മികച്ച ചികിത്സയുടെയും പരിചരണത്തിൻെറയും ഭാഗമായി അഞ്ചു ദിവസം കൊണ്ടുതന്നെ ആരോഗ്യത്തോടെ വീട്ടിലേക്ക്് തിരിച്ചെത്തിയതിൻെറ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോള്‍. മേയ് 26നാണ് 38കാരനായ ഡെന്നി ജോസിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനാലാണ് കോവിഡ് ടെസ്റ്റ് ചെയ്തത്. കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞുതുടങ്ങിയിരുന്നു. തുടര്‍ന്ന് ഐ.സി.യുവിലേക്കും മാറ്റി. അഞ്ചു ദിവസത്തെ ചികിത്സയില്‍ കോവിഡിനെ തോൽപിച്ച് ഡെന്നി ഞായറാഴ്ച വീട്ടിലെത്തി. ഉക്കിനടുക്ക മെഡിക്കല്‍ കോളജിലെ നോഡല്‍ ഓഫിസര്‍മാരായ ഡോ എം.ബി. ആദര്‍ശ്, ഡോ. ആശിഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് രോഗികളുടെ ചികിത്സ നടക്കുന്നത്.രക്തദാന ദിനാചരണംകാസർകോട്: ലോക രക്തദാന ദിനാചരണ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയാരോഗ്യ ദൗത്യം, ജില്ല എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസെറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ്, നാഷനല്‍ സര്‍വിസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളൻറിയര്‍മാർക്ക് ജില്ലതല വെബിനാര്‍ നടത്തി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ല എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. ടി.പി. ആമിന അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കൻഡറി വിഭാഗം എന്‍.എസ്.എസ് നോര്‍ത്ത് റീജ്യന്‍ ആര്‍.പി.സി മനോജ് കുമാര്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ജില്ല ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിമ്മി. ജോണ്‍, ജില്ല എന്‍.എസ്.എസ് കണ്‍വീനര്‍ ഹരിദാസ്, എന്‍.എസ്.എസ് ചെറുവത്തൂര്‍ ക്ലസ്റ്റര്‍ പി.എ.സി കെ.വി. രതീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.