കോവിഡ്​ കുറയുന്നു; രോഗ സ്​ഥിരീകരണ നിരക്കിൽ ആശങ്ക

കോവിഡ്​ കുറയുന്നു; രോഗ സ്​ഥിരീകരണ നിരക്കിൽ ആശങ്ക560 പേര്‍ക്കുകൂടി കോവിഡ്, 545 പേര്‍ക്ക് രോഗമുക്​തികാസർകോട്​: ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടും രോഗ സ്​ഥിരീകരണ നിരക്കിൽ (ടി.പി.ആർ) വലിയ ഇടിവില്ല. സംസ്​ഥാന ശരാശരിയിലും കൂടുതലാണ്​ നാലുദിവസമായി ജില്ലയുടെ രോഗ സ്​ഥിരീകരണ നിരക്ക്​. വ്യാഴാഴ്​ച 19.5 ശതമാനമാണ്​ ജില്ലയുടെ നിരക്ക്​. സംസ്​ഥാനത്ത്​ ഇത്​ 15.22 ആണ്​. 18, 16, 20.8 എന്നിങ്ങനെയാണ്​ ജില്ലയിൽ ബുധൻ, ചൊവ്വ, തിങ്കൾ ദിവസങ്ങളിലെ രോഗസ്​ഥിരീകരണ നിരക്ക്​. ഇൗ ദിവസങ്ങളിലും സംസ്​ഥാന ശരാശരി ഏറക്കുറെ 15 ശതമാനവും അതിനു താഴെയുമാണെന്നിരിക്കെ ജില്ലക്ക്​ ആശ്വസിക്കാൻ കുറച്ചുകൂടി ജാഗ്രത തുടരേണ്ടതുണ്ട്​.വ്യാഴാഴ്​ച ജില്ലയില്‍ 560 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 545 പേര്‍ നെഗറ്റിവായി. ജില്ലയില്‍ വീടുകളില്‍ 23,675 പേരും സ്ഥാപനങ്ങളില്‍ 1,005 പേരുമുള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 24,680 പേരാണ്. പുതിയതായി 974 പേരെ കൂടി നിരീക്ഷണത്തിലാക്കി. 550 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 1,670 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സൻെററുകളിലുമായി 455 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 545 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 73,154 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 66,779 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.