ജില്ല അക്വാട്ടിക്​ അക്കാദമി; ധാരണപത്രമായി

കാസർകോട്​: ജില്ലയുടെ കായിക മേഖലയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ അക്വാട്ടിക് അക്കാദമി ഒരുങ്ങുന്നു. നഗരസഭ സ്​റ്റേഡിയത്തോട് ചേര്‍ന്നുള്ള 48 സൻെറ്​ സ്ഥലത്താണ് അക്കാദമി നിര്‍മിക്കുക. ജില്ല ഭരണകൂടത്തി​ൻെറ നേതൃത്വത്തില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലും കാസര്‍കോട് നഗരസഭ അധികൃതരും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ദേശീയനിലവാരത്തിലുള്ള നീന്തല്‍കുളം നിർമിക്കാന്‍ ഒന്നരക്കോടി രൂപയാണ് ​െചലവ് കണക്കാക്കുന്നത്. പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലി​ൻെറ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കുന്നത്. വിശദപദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ല നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. തുക അനുവദിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കാനാണ് തീരുമാനം. ജില്ല കലക്ടര്‍ ചെയര്‍മാനും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍, ജില്ല സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡൻറ് ​എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമായി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയെയും തീരുമാനിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കണ്‍വീനറും കാസര്‍കോട് നഗരസഭ സെക്രട്ടറി എക്‌സ് ഒഫീഷ്യോ സെക്രട്ടറിയുമാണ്. നഗരസഭ വികസന സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി, ജില്ല അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡൻറ്​​ /സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമാണ്. റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു കാസർകോട്​: ട്രോളിങ്​ നിരോധനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പത് മുതല്‍ ജൂ​ൈല 31 വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തി‍ൻെറ ഭാഗമായി ഏര്‍പ്പെടുത്തിയ ഫൈബര്‍ വള്ളത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് റസ്‌ക്യൂഗാര്‍ഡുമാരെ നിയമിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച ജില്ലയില്‍ സ്ഥിരതാമസക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. കടല്‍രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്കും, ഗോവയിലെ നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോർട്​സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. താൽപര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡി‍ൻെറ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്​ ബുക്കി‍ൻെറ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവസഹിതം ജൂണ്‍ അഞ്ചിനകം കാഞ്ഞങ്ങാട് മീനാപ്പീസിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ അപേക്ഷ നല്‍കണം. ജൂണ്‍ ഏഴിന് ഓണ്‍ലൈനായി നടക്കുന്ന കൂടിക്കാഴ്ചയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. റസ്‌ക്യൂഗാര്‍ഡുമാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജൂണ്‍ നാലിന് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04672 202537.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.