കൊട്ടിയൂർ വൈശാഖ മഹോത്സവം ഇളനീർവെപ്പ് നടന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം ഇളനീർവെപ്പ് നടന്നു -(Attn: Latest photo രാത്രി 10 -ന് ശേഷം അയക്കും.)പ്രൂഫ്​ കഴിഞ്ഞതാണ്​. ഉപയോഗിക്കണംഇളനീരാട്ടവും അഷ്​ടമി ആരാധനയും ഇന്ന് കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തി‍ൻെറ സുപ്രധാന ചടങ്ങായ ഇളനീർവെപ്പ് ഭക്തസഹസ്രങ്ങളുടെ സാന്നിധ്യമില്ലാതെ നടത്തി. ചൊവ്വാഴ്ച രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കെനടയിൽ തട്ടും പോളയും വിരിച്ച്, കുടിപതി കാരണവർ വെള്ളി കടാരം വെച്ചു രാശി വിളിച്ചുയുടൻ ഇളനീർവെപ്പ് ചടങ്ങ് ആരംഭിച്ചു. വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ എഴുന്നള്ളി കിഴക്കെ നടയിൽ നിലയുറപ്പിച്ചു. പന്തീരടി പൂജക്ക് ശേഷമാണ് ഇളനീർവെപ്പ് ആരംഭിച്ചത്.രാശി വിളിക്കുന്നതുവരെ ഇളനീർ വ്രതക്കാർ മന്ദംചേരിയിലെ ബാവലിക്കരയിൽ മുഹൂർത്തം കാത്തുനിന്നു. ചടങ്ങ് ആരംഭിച്ചയുടൻ ബാവലിപ്പുഴയിൽ ഇളനീർകാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി മൂന്നു വലംവെച്ച് ഇളനീർകാവുകൾ സമർപ്പിച്ചതിനുശേഷം വീരഭദ്രനെ വണങ്ങി തിരിച്ചു. ഇളനീർ വെപ്പി‍ൻെറ അവസാനം എരുവട്ടി തണ്ടയാൻ ഒരുകുടം എള്ളെണ്ണയും ഇളനീർ ചെത്താനുള്ള കത്തികളും സമർപ്പിച്ചു. വിവിധ മഠങ്ങളിൽ നിന്നെത്തിയ 30ഓളം ഇളനീർ വ്രതക്കാരാണ് കാവുകൾ സമർപ്പിച്ചത്. മുൻവർഷങ്ങളിൽ ആയിരക്കണക്കിന്​ ഇളനീർ സംഘങ്ങളാണ് ദക്ഷിണകാശിയിലെത്തിയിരുന്നത്. ബുധനാഴ്ച രാത്രിയാണ് ദൈവം വരവും ഇളനീരാട്ടവും. ഉച്ചക്ക്​ അഷ്​ടമി ആരാധനയും നടത്തും. കോവിഡി‍ൻെറ സാഹചര്യത്തിൽ മാസ്‌ക്കും സാമൂഹിക അകലവും പാലിച്ചും ഭക്തജനങ്ങളെ പ്രവേശിക്കാതെയുമാണ് ചടങ്ങ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.