ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്​: കുംബഡാജെ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ പ്രിൻറിങ് പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് പ്രിൻറിങ് പ്രസുകളില്‍നിന്നും . അവസാന തീയതി ജൂണ്‍ എട്ട്. ഫോണ്‍: 04998 260237 ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കി കാസർകോട്​: വെസ്​റ്റ്​​ എളേരി പഞ്ചായത്തിലെ ബെഡൂര്‍ സൻെറ്​ ജോസഫ് പള്ളി വികാരി ഫാദര്‍ മാത്യു പയ്യനാട്ട് ലോക്ഡൗണ്‍ കാലത്തേ ഒരു മാസത്തെ അലവന്‍സായ 12,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. രാവണീശ്വരം തണ്ണോട് രാമചന്ദ്രന്‍- സതി ദമ്പതിയുടെ മക്കള്‍ ധ്രുവന്‍ ഹാരിയും ഇഷാന്‍ റോണിയും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് 10,000 രൂപയും സംഭാവന നല്‍കി. നാണയ കുടുക്കകള്‍ പൊട്ടിച്ചും വിഷുകൈനീട്ടമായി ലഭിച്ചതും സ്വരൂപിച്ചാണ് കുഞ്ഞുങ്ങള്‍ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​​ കെ. സബീഷ് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.