സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട് : ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 22' ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.വി. സുധ പതാക ഉയർത്തി. അധ്യാപിക കെ.വി. രമണി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ് വി. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ എം.ബി.എം ഉദ്ഘാടനം ചെയ്തു. മനേജർ ഡോ: അബ്ദുൽ ഹഫീസ് പ്രസംഗിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. യതീംഖാന പ്രസിഡന്റ് സി. കുഞ്ഞബ്ദുല്ല ഹാജി, വാർഡ് മെമ്പർ സി.എച്ച് ഹംസ, മദർ പി.ടി.എ. വൈസ് പ്രസിഡൻറ് സീനത്ത് ബാനു, യതീംഖാന സെക്രട്ടറി ബെസ്റ്റോ കുഞ്ഞാമദ്, മുൻ പി.ടി.എ പ്രസിഡന്റുമാരായ അഹമ്മദ് കിർമാണി, വി.കെ. ഫൈസൽ, സീനിയർ അസിസ്റ്റന്റ് കെ. ഉഷ, സ്റ്റാഫ് സെക്രട്ടറി അമീർ കോടിബയൽ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.വി. സുധ സ്വാഗതവും പ്രഥമാധ്യാപകൻ ആർ. അസീസ് നന്ദിയും പറഞ്ഞു. knhd pv suhda flag അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രിൻസിപ്പാൾ പി.വി. സുധ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.