ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ദൃശ്യചാരുതയേകി 'കാവ്യമാലിക'

കാസർകോട്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ക്ക് ദൃശ്യചാരുതയേകി 'കാവ്യ മാലിക. സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായി പൂത്തക്കാല്‍ ഗവ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ആവേശം പകര്‍ന്ന കവിതകളെ കോര്‍ത്തിണക്കി ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. കുമാരനാശാന്‍, വള്ളത്തോള്‍, ടി.എസ് തിരുമുമ്പ്, വിദ്വാന്‍ പി. കേളു നായര്‍ എന്നീ കവികളുടെ സ്വാതന്ത്ര്യബോധം ഉണര്‍ത്തുന്ന വരികളുടെ താളത്തിനൊത്ത് ത്രിവര്‍ണ ശോഭയില്‍ എഴുപത്തിയഞ്ച് കുട്ടികള്‍ സമര സേനാനികള്‍ക്ക് സംഗീത ശില്പത്തിലൂടെ പ്രണാമമര്‍പ്പിച്ചു. സ്‌കൂള്‍ അധ്യാപിക പി. സ്മിതയാണ് പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള രംഗ ശില്പത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. കൂടാതെ അധ്യാപകനായ ശരത്തിന്റെ നേതൃത്വത്തില്‍ ജാലിയന്‍ വാലാബാഗ് സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരവും കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും പ്രീ- പ്രൈമറി കുട്ടികളുടെ വന്ദേമാതരം നൃത്തശില്പവും നടന്നു. എഴുപത്തിയഞ്ച് മെഴുകുതിരികള്‍ തെളിച്ച് പഞ്ചായത്തംഗം ടി. രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. കുമാരന്‍, പ്രഥമാധ്യാപകന്‍ കെ.വി നാരായണന്‍, വി. രാജേഷ് എന്നിവര്‍ സംസാരിച്ചു. പടം: kavyamalikaജാലിയന്‍ വാലാബാഗ് ദൃശ്യാവിഷ്‌കാരം - സ്വാതന്ത്ര്യ കവിതാ മാലിക കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം ആഗസ്ത് 22ന് കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്. യോഗ്യത കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ബിരുദം. ഇവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. അഭിമുഖം ആഗസ്ത് 22ന് രാവിലെ 10.30ന് ചെമ്മട്ടംവയലിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍. ഫോണ്‍ 0467 2217018, 9496760790.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.