കരുവാച്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു

നീലേശ്വരം: നിരന്തരം അപകടങ്ങൾ നടക്കുന്ന ദേശീയപാത നീലേശ്വരം കരുവാച്ചേരി വളവിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി മറിഞ്ഞു. കർണാടക കാർവറിൽനിന്ന് കൊച്ചിയിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം. മറിഞ്ഞ ലോറിയിൽനിന്ന് ആസിഡ് ചോർച്ചയുണ്ടായതിനാൽ പരിഭ്രാന്തി പരന്നു. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന യൂനിറ്റ് എത്തി ചോർച്ചയടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സമീപത്തെ മൺകൂനയിൽനിന്ന് ചോർച്ച ഭാഗത്ത് മണ്ണ് നിറച്ചാണ് അടച്ചത്. വൈകീട്ട് മറ്റൊരു ലോറിയിലേക്ക് ആസിഡ് മാറ്റിയശേഷം മറിഞ്ഞ ലോറി നേരെയാക്കി. പടം nlr tanker lorry കരുവാച്ചേരി വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ടാങ്കർ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.