കുമ്പള: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് പി.കെ. ഫൈസൽ നയിക്കുന്ന ആസാദീ കി ഗൗരവ് യാത്രക്ക് കുമ്പളയിൽ തുടക്കമായി. ജില്ലയിലുടനീളം സഞ്ചരിച്ച് ആഗസ്റ്റ് 16ന് തൃക്കരിപ്പൂരിൽ യാത്ര സമാപിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, പി.കെ. ഫൈസലിന് ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജെ.എസ്. സോമശേഖരൻ സ്വാഗതം പറഞ്ഞു. കർണാടക കോൺഗ്രസ് നേതാക്കളായ വിനയകുമാർ സൊർക്കെ, രമനാഥ റൈ, എ.കെ.എം. അഷ്‌റഫ് എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ. നീലകണ്ഠൻ, എ. ഗോവിന്ദൻ നായർ, എം. ഹസൈനാർ, സൗമിനി ബാലകൃഷ്ണൻ, പി.എ. അഷ്‌റഫ് അലി, കെ.വി. ഗംഗാധരൻ, ഹക്കീം കുന്നിൽ, മീനാക്ഷി ബാലകൃഷ്ണൻ, തരുൺ താപ്പ, സുന്ദര ആരിക്കാടി, കരിമ്പിൽ കൃഷ്ണൻ, സാജിദ് മവ്വൽ, ലക്ഷ്മണ പ്രഭു, രവി പൂജാരി, നാസിർ മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു. പടം : പി.കെ. ഫൈസലിന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ദേശീയപതാക കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.