തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി

ചെറുവത്തൂർ: തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ മന്ത്രി വീണാജോർജ്‌ നിർവഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി. പ്രമീള സ്വാഗതവും ഡോ. പ്രവീൺകുമാർ നന്ദിയും പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ ഒ.പി സേവനം, ലബോറട്ടറി സേവനം, ശ്വാസ്‌ ക്ലിനിക്, ആശ്വാസ ക്ലിനിക് എന്നീ സേവനങ്ങൾ ലഭ്യമാകും. പടം..തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യമായി ഉയർത്തുന്ന പ്രഖ്യാപനം ആരോഗ്യ മന്ത്രി വീണാജോർജ്‌ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.