ഉദുമ: കൊപ്പൽ റെഡ് വേൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷ സംഘാടക സമിതി രൂപവത്കരണ യോഗം ഞായറാഴ്ച രാവിലെ 10ന് ചേരും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തും. വായ്പ മേള നടത്തി ഉദുമ: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉദുമ പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം. ബീവി അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക്, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഉദുമ വനിത സർവിസ് സഹകരണ ബാങ്ക്, ഖാദി ബോർഡ്, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ മേളയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.