ആസാദി കാ അമൃത്: അജാനൂർ പഞ്ചായത്തിൽ ദേശീയപതാക വിതരണം

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ വാർഷികാഘോഷത്തിൽ വീടുകളിൽ പതാക ഉയർത്തുന്നതിന്റെ ഭാഗമായി സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും വീടുകൾക്കുമുള്ള പതാക വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ നിർവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ഉമ്മർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാർ, ഹെഡ്മാസ്റ്റർമാർ, കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് സ്റ്റാഫംഗങ്ങൾ എന്നിവ ചടങ്ങിൽ പങ്കെടുത്തു. വി. വിനോദ് കുമാർ സ്വാഗതവും കെ. രജനി നന്ദിയും പറഞ്ഞു. അമൃത മഹോത്സവ ഭാഗമായി പഞ്ചായത്ത് തലത്തിൽ ആഗസ്റ്റ് 14ന് 10 മണിക്ക് പഞ്ചായത്ത് ഹാളിൽ എൽ.പി, യുപി, എച്ച്.എസ്, എച്ച്.എസ്.എസ് കുട്ടികൾക്ക് ക്വിസ് മത്സരവും യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് ദേശഭക്തിഗാനാലാപന മത്സരവും നടത്തും. സ്കൂളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് പഞ്ചായത്ത്തല മത്സരത്തിൽ പങ്കെടുക്കാം. പടം:school flag.jpg സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും വീടുകൾക്കുമുള്ള പതാക വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.