സംഘാടക സമിതി രൂപവത്കരിച്ചു

കാഞ്ഞങ്ങാട്: അധ്യയന വർഷത്തെ ജില്ല ടി.ടി.ഐ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം പടന്നക്കാട് എസ്.എൻ.ടി.ടി.ഐയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 19, 20 തീയതികളിലായി പടന്നക്കാട് എസ്.എൻ.ടി.ടി.ഐയിൽ നടക്കുന്ന റവന്യൂ ജില്ല കലോത്സവത്തിൽ ജില്ലയിലെ നാല് ടി.ടി.ഐകളിൽനിന്ന് ഏഴ് ഇനങ്ങളിലായി നൂറോളം അധ്യാപക വിദ്യാർഥികളും മൂന്ന് ഇനങ്ങളിലായി അധ്യാപകരും മാറ്റുരക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.