നീലേശ്വരം: ജനമൈത്രി ശിശു സൗഹൃദ പൊലീസ് നീലേശ്വരം, കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ് നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപകൻ പി. വിജയൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. ശിശുസൗഹൃദ പൊലീസ് ഓഫിസർ എം. ശൈലജ, അധ്യാപകരായ പി.പി. തങ്കമണി, പി.വി സുഷമ, എം. മുനീർ, പ്രീതിമോൾ, എം. മഹേശൻ, ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ്, എൻ.സി.സി, സോഷ്യൽ സയൻസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി നടത്തി. നീലേശ്വരം വനിത സബ് ഇൻസ്പെക്ടർ എം.വി. ശരണ്യ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ എൻ. അജയകുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ജനമൈത്രി ബീറ്റ് ഓഫിസർ എം. ശൈലജ, അധ്യാപകരായ പി. നാരായണൻ, പി.സി. സുനിൽ, ആയിഷ അബ്ദുൽ ഖാദർ, ഷിജി ജോസ് എന്നിവർ സംസാരിച്ചു. NLR3.jpg ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലി സബ് ഇൻസ്പെക്ടർ എം.വി. ശരണ്യ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.